Posts

Image
                                                 ചരിത്രം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാല്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അതിരിട്ടു നില്‍ക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കലാലയ നിര്‍മാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവര്‍കളുടെ നേതൃത്വത്തില്‍ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂള്‍" ആരംഭിച്ചു. 1925-1945 കാലങ്ങളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷന്‍ വരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തില്‍ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തില്‍ ഈ വിദ്യാലയത്തിന്‍റെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിര്‍ത്താന്‍ കഴിയാതെ വരികയും സ്ഥാപനത്തിന്‍റെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയില്‍ ശ്രീ ചിത്രോദയം ഹൈസ്കൂള്‍ എന്ന പേരില്‍ ഒരു മിക്സഡ് സ്കൂളായി പ്രവര്‍ത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപര